നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാഘോഷം

വാഴക്കുളം: മഞ്ഞള്ളൂര്‍ പഞ്ചായത്ത്, കൃഷിഭവന്‍,വിവധ ബാങ്കുകള്‍, കര്‍ഷകസമിതികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷം സംഘടിപ്പിച്ചു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ നടന്ന കര്‍ഷക ദിനാഘോഷത്തിന്റെ ഉദ്ഘാടനവും മുതിര്‍ന്ന കര്‍ഷകന്‍ ഐപ്പ് ജോസ് വണ്ടനാക്കരയെ ആദരിക്കലും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ മികച്ച കര്‍ഷകരെ ആദരിക്കലും, മഞ്ഞള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍ മികച്ച കര്‍ഷക തൊഴിലാളിയായ കുഞ്ഞപ്പന്‍ വേലപ്പനെ ആദരിക്കലും നടത്തി. പഞ്ചായത്തു പ്രസിഡന്റ് ആന്‍സി ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂര്‍ കൃഷിഭവന്‍ ഓഫീസര്‍ ആരിഫ റ്റി.എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി ജോളി, മഞ്ഞള്ളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, കൃഷി അസിസ്റ്റന്റ് റസീന അബ്ദുള്‍ റഹീം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, കാര്‍ഷികവിദഗ്ദ്ധര്‍ തുടങ്ങിയവര്‍ കര്‍ഷക ദിനാഘോഷത്തില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!