ഇളങ്ങവം ഗവണ്‍മെന്റ് ഹൈടെക് എല്‍ പി സ്‌കൂളില്‍ കര്‍ഷക ദിനാചരണം

മൂവാറ്റുപുഴ: ഇളങ്ങവം ഗവണ്‍മെന്റ് ഹൈടെക് എല്‍ പി സ്‌കൂളില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. കെഎസ്ഇബി ഉദ്യോഗസ്തര്‍ വാഴവെട്ടി നശിപ്പിച്ച കൃഷിതതോട്ടത്തിന്റെ ഉടമ തോമസ് കാവുംപുറത്തിനെ ദിനാചരണത്തിന്റെ ഭാഗമായി ആദരിച്ചു. കൃഷി രീതികളെ പറ്റിയും കര്‍ഷക മാഹാത്മ്യത്തെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ കൃഷിപ്പാട്ട്, പുതുവര്‍ഷ സന്ദേശം, വിദ്യാലയ മുറ്റത്തെ പച്ചക്കറിത്തോട്ടം നിര്‍മ്മാണം എന്നിവയും നടത്തി.

Back to top button
error: Content is protected !!