ക്യഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ജീവനി സഞ്ജീവനി’ കർഷകരുടെ വിപണി നാളെ മൂവാറ്റുപുഴയിൽ ആരംഭിക്കും

 

മൂവാറ്റുപുഴ: ക്യഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജീവനി സഞ്ജീവനി കർഷകരുടെ വിപണി നാളെ മൂവാറ്റുപുഴയിൽ ആരംഭിക്കും. വിഷമില്ലാത്ത നാടൻ പച്ചക്കറികൾ ആവശ്യക്കാരിലെത്തിക്കുകയെന്ന ലക്ഷ്യവുമായി ക്യഷി വകുപ്പ് മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള കൃഷിഭവനുകളുടെ സഹകരണത്തോടെ നാളെ മുതൽ മൂവാറ്റുപുഴ ഇ.ഇ സി മാർക്കറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഹൈ-ടെക്ക് മോഡൽ ആഗ്രോ സർവീസ് സെൻറർ അങ്കണത്തിലാണ് വിപണി ആരംഭിക്കുന്നത്. ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിലെ കർഷകർ നേരിട്ട് എത്തിക്കുന്ന തനിനാടൻ പഴം- പച്ചക്കറികൾ ആണ് ” ജീവനി – സഞ്ജീവിനി കേരള ഫാം ഫ്രഷ് ‘ ബ്രാൻഡിൽ എല്ലാ വ്യാഴാഴ്ച ദിവസങ്ങളിലും രാവിലെ 10 മുതൽ ബ്ലോക്കിലെ എല്ലാ കൃഷിഭവനുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും.. ഈ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10-ന് മൂവാറ്റുപുഴ നഗരസഭ അദ്ധ്യക്ഷ ഉഷ ശശിധരന്റെ അദ്ധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ചേരുന്ന യോഗത്തിൽ മൂവാറ്റുപുഴ എം.എൽ എ എൽദോ എബ്രാഹം ഉദ്ഘാടനം ചെയ്യും.. ജില്ല പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.. ഈ വിപിണിയിൽ പൂർണ്ണമായും കർഷകരുടെ നാടൻ പച്ചക്കറികൾ സംഭരിച്ചും അതോടൊപ്പം കർഷകർ നേരിട്ട് എത്തിച്ചും ന്യായവിലക്കാണ് വിൽപ്പന നടത്തുന്നത് എന്ന് മൂവാറ്റുപുഴ ക്യഷി.അസി.ഡയറക്ടർ അറിയിച്ചു. .

Back to top button
error: Content is protected !!