രാഷ്ട്രീയം

കാർഷിക ബിൽ കർഷകർക്കുള്ള മരണവാറണ്ട്:- ജോസഫ് വാഴയ്‌ക്കൻ.

മൂവാറ്റുപുഴ: കഴിഞ്ഞദിവസം പാർലമെന്റ് പാസാക്കിയ കാർഷിക ബിൽ കർഷകർക്കുള്ള മരണവാറണ്ട് ആണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്‌ക്കൻ. കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പി. എ. അനിൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.ജെ. ജോസഫ്, കെ. പി. ഏലിയാസ്, പി. എസ്. സലിം ഹാജി, മാണി പിട്ടാപ്പിളളി, എൻ. എം. നാസർ, എൻ. കെ. അനിൽകുമാർ, ബിജു അലക്സ്, സോണി ആരക്കുഴ, സലിം പനയ്ക്കൽ എന്നിവർ സംസാരിച്ചു.

 

ചിത്രം – കർഷക കോൺഗ്രസ് നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്‌ക്കൻ ഉദ്ഘാടനം ചെയ്യുന്നു. മുഹമ്മദ് പനയ്‌ക്കൽ, പി. എ. അനിൽ, മാണി പിട്ടാപിള്ളിൽ എന്നിവർ സമീപം

Back to top button
error: Content is protected !!
Close