കോതമംഗലത്ത് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു

കോതമംഗലം: കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും, കൃഷിക്ക് ആവശ്യമായ സാധന സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിനുമായി കോതമംഗലത്ത് എഫ്.പി.ഒ രൂപീകരിച്ചു. രൂപികരണ യോഗം കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആനിസ് ഫ്രാന്‍സിസ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് കോറമ്പേല്‍, മെമ്പര്‍മാരായ നിസമോള്‍ ഇസ്മയില്‍, ലിസി ജോസഫ്, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!