സര്‍വീസില്‍ നിന്നും വിരമിക്കുന്ന ആശാപ്രവര്‍ത്തകക്ക് യാത്രയയപ്പ് നല്‍കി

പല്ലാരിമംഗലം: 17 വര്‍ഷത്തെ സേവനത്തിന്‌ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് ആറാം വാര്‍ഡ് ആശാപ്രവര്‍ത്തകക്ക് സുബൈദ ഷൗക്കത്തിന് സഹപ്രവര്‍ത്തകരും, ജനപ്രതിനിധികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ഡോക്ടര്‍ ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, സ്ഥിരംസമിതി അധ്യക്ഷ സഫിയ സലിം എന്നിവര്‍ ഉപഹാരം നല്‍കി. സ്ഥിരംസമിതി അധ്യക്ഷ സീനത്ത് മൈതീന്‍, പഞ്ചായത്തംഗങ്ങളായ ആഷിത അന്‍സാരി, ഷാജിമോള്‍ റഫീഖ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്യാ വിജയന്‍, എല്‍എച്ച്‌ഐ പി ലേഖ, ജെപിഎച്ച്എന്‍മാരായ എം.എം സഫിയ, പി.കെ നിഷ, കെ വൈഷ്ണവ്, ഷൈമി ജോസ്, അനുമോദ് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!