അങ്കണവാടിയില്‍ യാത്രയപ്പും, സര്‍ട്ടിഫിക്കറ്റ് വിതരണവും

പല്ലാരിമംഗലം: പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അങ്കണവാടിയില്‍ യാത്രയപ്പും, സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. 17 വര്‍ഷത്തെ സേവനത്തിന്‌ശേഷം വിരമിച്ച അങ്കണവാടി ഹെല്‍പ്പര്‍ ഹലീമ നാസറിനുള്ള യാത്രയപ്പും, 2023 – 2024 അധ്യയന വര്‍ഷം പിരിഞ്ഞ്‌പോകുന്ന കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി ലെവല്‍ മോണിട്ടറിംഗ് കമ്മിറ്റി വൈസ്‌ചെയര്‍മാന്‍ കെ.എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അങ്കണവാടി പ്രവര്‍ത്തക കെ.പി നിസാമോള്‍, ആശാപ്രവര്‍ത്തക മേരി ഏലിയാസ്, ജാഗ്രതാ സമിതി അംഗം സുമി റസാഖ്, ഹലീമ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!