കേരള വ്യാപാരി വ്യവസായി ഏകോപനസമിതി: കോതമംഗലം കുടുംബമേള നടന്നു

കോതമംഗലം: കലാ ഓഡിറ്റോറിയത്തില്‍ കുടംബമേള 2023 സംഘടിപ്പിച്ചു. 1500-ല്‍പ്പരം കുടുംബാംഗങ്ങള്‍ കുടംബമേളയില്‍ പങ്കെടുത്തു. കേരള വ്യാപാരിവ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറാര്‍ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് ചേലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് മേളയില്‍ സ്വീകരണം നല്‍കി. മയക്കുമരുന്നിനെതിരെ വ്യാപാരികള്‍ പ്രതിജ്ഞയെടുത്തു. എസ്.എന്‍.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എ. റിയാസ്, ജില്ലാ ട്രഷറര്‍ സി.എസ് അജ്മല്‍, സുബൈദ നാസര്‍, ഇ.എം.ജോണി, എ.ജി ജോര്‍ജ്ജ്, മാമച്ചന്‍ ജോസഫ്, സേവ്യര്‍ ഇ.കെ, കെ.എസ്. നിഷാദ്, മൈതീന്‍ ഇ#്ചക്കുടി, പ്രസാദ് പുലരി, ആഷ ലില്ലി തോമസ്, റെജി മാനുവല്‍, നൗഷാദ് എം.ബി, കെ.വി.റെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗങ്ങളായ മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് എ.ജി. ജോര്‍ജ്ജ്, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ്, പ്രശസ്ത മജീഷ്യന്‍ ഇ.കെ.പി.നായര്‍ എന്നിവരെ ആദരിച്ചു. വിവിധ കലാ-കായികമത്സരങ്ങളും അരങ്ങേറി.

 

Back to top button
error: Content is protected !!