വ്യാജരേഖകള്‍ നിര്‍മ്മിച്ച് നല്‍കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

നെടുമ്പാശേരി: വ്യാജരേഖകള്‍ നിര്‍മ്മിച്ച് നല്‍കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആന്ധ്രാ സ്വദേശിനികള്‍ക്ക് വിദേശത്തേക്ക് കടക്കാന്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വെസ്റ്റ് ഗോദാവരി ഗണപവാരം മണ്ഡലത്തില്‍ ഭാട്ടുലചക്രവര്‍ത്തി(32) യെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. മസ്‌ക്കറ്റിലേക്ക് പോകാന്‍ വ്യാജ രേഖകളുമായി എത്തിയ 17 സ്ത്രീകളേയും ഒരു പുരുഷനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടു പേര്‍ക്ക് വ്യാജ യാത്രാ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയത് ഇയാളാണ്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആന്ധ്രയില്‍ നിന്നുമാണ് ഭാട്ടുലയെ പിടികൂടിയത്. നാല്പതിനായിരം രൂപയാണ് രേഖകള്‍ക്കായിയാത്രക്കാരില്‍ നിന്നും വാങ്ങിയത്. വിസിറ്റ് വിസയിലാണ് വിദേശത്തേക്ക് കടത്തുന്നത്. അവിടെ വീട്ടുജോലിക്ക് നിര്‍ത്തുകയാണ് ലക്ഷ്യം. രേഖകള്‍ തയ്യാറാക്കിയ സംഘത്തിലെ സമ്പത്ത് റാവുജിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്‌പെക്ടര്‍ പി.എം ബൈജു, എ.എസ്.ഐ മാരായ ബൈജു കുര്യന്‍, പ്രമോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റോണി അഗസ്റ്റിന്‍, യശാന്ത് തുടങ്ങിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!