പാ​യി​പ്ര – ചെ​റു​വ​ട്ടൂ​ർ റോ​ഡി​ൽ കൈ​യേ​റ്റം വ്യാ​പ​കം

മൂവാറ്റുപുഴ: പായിപ്ര – ചെറുവട്ടൂര്‍ റോഡ് കൈയേറ്റം വ്യാപകമാകുന്നു. കൈയേറ്റം മൂലം കാല്‍നടയാത്രക്കുള്ള നടപ്പാതപോലും ഇല്ലാതാകുന്ന അവസ്ഥയിലും പഞ്ചായത്ത് അധികാരികളോ പൊതുമരാമത്ത് വകുപ്പോ കണ്ടതായി നടക്കുന്നില്ല. പായിപ്ര കവലയില്‍ നിന്ന് തുടങ്ങി ചെറുവട്ടൂര്‍ കവലയിലേയ്‌ക്കെത്തുന്ന റോഡിന് നാല് കിലോമീറ്റര്‍ ദൂരമാണുള്ളത്. പായിപ്ര കവലയില്‍ നിന്നുതുടങ്ങുന്ന റോഡിലെ കൈനിക്കര ഭഗവതി ക്ഷേത്രത്തിന് എതിര്‍വശം മുതല്‍ റോഡ് കൈയ്യേറ്റം തുടങ്ങിയാല്‍ പായിപ്ര ഷാപ്പുംപടി ഭാഗത്ത് എത്തുന്നതുവരെ ഇരുഭാഗത്തും നിരവധിസ്ഥലത്തെ റോഡുകള്‍ കൈയേറിയിരിക്കുകയാണ്. കച്ചവടക്കാര്‍ മുതല്‍ റോഡ് വീടുവച്ച് താമസിക്കുന്നവര്‍ വരെ റോഡ് കൈയേറിയിരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകുന്നതിന് ഇടമില്ലാത്ത സ്ഥിതിയിലാണ്. സ്വകാര്യ ബസുള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡ് കൈയേറിയിരിക്കുന്നതിനാല്‍ റോഡിലൂടെ രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം പോകുന്നതിനുപോലും കഴിയാത്തതായി.

വാഹനത്തിനും മനുഷ്യനും യാത്രചെയ്യേണ്ട റോഡിന്റെ വശങ്ങളില്‍ നിരവധിപേര്‍ പലവിധ കച്ചവടത്തിനായി റോഡും കൈയേറുകയാണ്. ആക്രി കച്ചവടം മുതല്‍ ഫര്‍ണിച്ചര്‍ കടവരെ പൊതുമരാമത്ത് റോഡിലാണ് നടത്തിവരുന്നത്. ഇതോടൊപ്പം ചായക്കട മുതല്‍ പച്ചക്കറിക്കട വരെയുള്ള ബിസിനസ് പൊടിപൊടിക്കുകയാണ്. റോഡ് കൈയേറി താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കേണ്ടത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളാണ്. റോഡിന് വീതികുറവായതിനാല്‍ കഴിഞ്ഞ ദിവസം തടികയറ്റി വന്ന ലോറി മറിഞ്ഞ് അപകടമുണ്ടായിരുന്ു. റോഡ് വീതിയില്ലാത്തതിനാല്‍ നിരവധി അപകടങ്ങളാണ് പായിപ്ര – ചെറുവട്ടൂര്‍ റോഡില്‍ ഉണ്ടാകുന്നത്.

Back to top button
error: Content is protected !!