വേനല്‍ മഴയ്‌ക്കൊപ്പം ആഞ്ഞ് വീശിയ കാറ്റില്‍ ആയവന പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം………..

 

മൂവാറ്റുപുഴ: ഇന്നലെ വൈകിട്ട് വേനല്‍ മഴയ്‌ക്കൊപ്പം ആഞ്ഞ് വീശിയ ചുഴലി കൊടുംകാറ്റിലും ആയവന പഞ്ചായത്തില്‍ വന്‍ നാശ നഷ്ടമുണ്ടായി. മഴയിലും കാറ്റിലും മരങ്ങള്‍ വീണ് 13-ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് വ്യാപകമായി കൃഷി നാശവും കൂടാതെ വിവിധ സ്ഥലങ്ങളില്‍ റോഡിലേയ്ക്ക് മരം വീണ് ഗതാഗതം തടസപെടുകയും ചെയ്തു. വൈദ്യുതി ലൈനില്‍ മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. പഞ്ചായത്തിലെ പുന്നമറ്റം, വേങ്ങത്തണ്ട്, കടുംപിടി, തോട്ടഞ്ചേരി പ്രദേശങ്ങളിലെ 13-വീടുകള്‍ക്കാണ് മരം വീണ് കെടുപാടുകള്‍ സംഭവിച്ചത് . ഇതില്‍ 9 വീടുകളുടെ മേല്‍ക്കൂരകളില്‍ മരം വീണ് വന്‍ നാശ നഷ്ടമാണ് ഉണ്ടായത്.. 3 വീടുകളുടെ മേല്‍ക്കൂര മൊത്തമായി കാറ്റില്‍ പറന്നുപോയി. കടുംപടി മീനാമറ്റത്തില്‍ കുഞ്ഞപ്പന്‍, പാറപ്പുഴയില്‍ ബിജു, പ്രസാദ് ഭവനം പ്രസാദ്, കാരികണ്ടത്തില്‍ രമേശ്കുമാര്‍, കാഞ്ഞിരത്തിങ്കല്‍ നടിയ, കുന്നുംഭാഗത്ത് അമ്മിണി, കുന്നുംഭാഗത്ത് ബാബു, ചാട്ട ബാഗ് കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം, ഇലവുംതടത്തില്‍ ഫെബിന്‍ യുസഫ്, ഇടശേരിതണ്ടേല്‍ ശശികുട്ടപ്പന്‍, ഇടപ്പഴത്തില്‍ ഷാജി, ഉറവക്കുഴിപുത്തന്‍പുര സിജു, അഴിയകത്ത് ബിനോയി, നാളിയത്ത് റിയാസ്, കുട്ടപ്പന്‍, കീച്ചേരിത്തണ്ടേല്‍ , എന്നിവരുടെ വീടുകള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. മുപ്പത് ഇലക്ട്രിക് പോസ്റ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീഴുകയുമുണ്ടായി. ഇതോടെ വാഹന ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് കാറ്റും മഴയും ശമിച്ചപ്പോള്‍ നാട്ടുകാര്‍ റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനംസ്ഥാപിച്ചത്. എല്‍ദോ എബ്രഹാം എം.എല്‍.എ , ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുറുമി അജീഷ്,, വൈസ് പ്രസിഡണ്ട് കെ.ടി. രാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി അലിയാര്‍, വാര്‍ഡ് മെമ്പര്‍മാരായ ഭാസ്‌കരന്‍ നായര്‍, പി.കെ.അനീഷ്, റവന്യൂ വകുപ്പ്, കൃഷി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ രാത്രി വൈകിയും വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

ചിത്രം-ആയവന ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും തകര്‍ന്ന വീടുകളും നാശനഷ്ടങ്ങളും എല്‍ദോ എബ്രഹാം എം.എല്‍.എ സന്ദര്‍ശിക്കുന്നു.

Back to top button
error: Content is protected !!