നാട്ടിന്‍പുറം ലൈവ്മാറാടി

മാറാടി ഗ്രാമപഞ്ചായത്തിന് പദ്ധതി വിഹിതം ചെലവഴിച്ചതിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും….

 

മൂവാറ്റുപുഴ : മാറാടി ഗ്രാമപഞ്ചായത്തിന് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം കൂടി. 2020-21 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവഹണത്തിൽ 141.36% ചെലവഴിച്ച് എറണാകുളം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുവിഭാഗം സേവനമേഖലയിൽ  21,21,13,141 രൂപയും, ഉൽപാദന മേഖലയിൽ 46,39,740 രൂപയും, പശ്ചാത്തല മേഖലയിൽ 1,40,16,121 രൂപയും, പട്ടികജാതി വിഭാഗത്തിൽ ഉൽപാദന മേഖലയിൽ 2,02,200 രൂപയും, സേവനമേഖലയിൽ 32,58,207 രൂപയും, പശ്ചാത്തല മേഖലയിൽ 15,49,919 രൂപയും, പട്ടിക വർഗ്ഗ വിഭാഗത്തിൽ 1,85,000 രൂപയും ചെലവഴിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ അനുമോദന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഒ. പി ബേബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി ജോളി സ്വാഗതം പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ രാമകൃഷ്ണൻ, ബിനി ഷൈമോൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.സുധീർ, അസിസ്റ്റന്റ് സെക്രട്ടറി ബിനോയി മത്തായി, വൈസ് പ്രസിഡന്റ്‌ ബിന്ദു ജോർജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ, വാർഡ് മെമ്പർമാരായ ഷൈനി മുരളി, സരള രാമൻ നായർ , അജി സാജു, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരൻ, സിജി ഷാമോൻ, ജയസ് ജോൺ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങളായ ജിമ്മി ജോസ്, ഡോ. ചിന്നമ്മ വർഗീസ്, കുടുംബശ്രീ ചെയർപേഴ്സൺ സല്ലി ചാക്കോ, ആശാവർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് -നിയമസഭ ഇലക്ഷൻ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കുകളുമുണ്ടായിരുന്നുവെങ്കിലും അവയെല്ലാം ഭംഗിയായി ചെയ്തു തീർക്കുകയും അതോടൊപ്പം പദ്ധതിയുടെ പ്രവർത്തനങ്ങൾ യഥാസമയം ചെയ്തുതീർത്ത ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാനായത് എന്ന് പ്രസിഡന്റ്‌ ഒ പി ബേബി അറിയിച്ചു. പ്രവർത്തനങ്ങൾ മുന്നിൽ നിന്നു നയിച്ച പ്രസിഡന്റ് ഒ. പി ബേബി, സെക്രട്ടറി സുധീർ. ബി, ജീവനക്കാരോടൊപ്പം എപ്പോഴും കൂടെ നിന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്തു. മുഴുവൻ ജനപ്രതിനിധികളും, വളരെ കൃത്യമായി പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു തീർത്ത സെക്ഷൻ ക്ലാർക്ക് ധന്യ. ബി , അക്കൗണ്ടന്റ് സുപ്രിയ, അസിസ്റ്റന്റ് സെക്രട്ടറി ബിനോയ് മത്തായി , ഹെഡ് ക്ലർക്ക് അബ്ദുൾ നസീം, യഥാസമയം അവരവരുടെ ജോലികൾ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കിയ നിർവഹണ ഉദ്യോഗസ്ഥർ, ഈ ഓഫീസുകളിലെ ജീവനക്കാർ, കോൺട്രാക്ടർമാർ എല്ലാവരെയും അഭിനന്ദിച്ച് യോഗം അവസാനിച്ചു.

Back to top button
error: Content is protected !!
Close