ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ എക്‌സൈസ് പരിശോധന

പെരുമ്പാവൂര്‍: ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ എക്‌സൈസ് പരിശോധന. പെരുമ്പാവൂര്‍, ആലുവ ഉള്‍പ്പെടെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാമ്പുകളിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞ് പരിശോധന നടത്തുന്നത്. ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എക്‌സൈഡിന്റെ മിന്നല്‍ റെയ്ഡ്. പെരുമ്പൂര്‍ മേഖലയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്പടിക്കുന്ന മേഖലകളില്‍ ഞായറാഴ്ച പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എക്‌സൈസിന്റെ റെയ്ഡ്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന.വിവിധ സംഘങ്ങളായി കുന്നത്തുനാട് സര്‍ക്കിള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ നടത്തി വരുന്ന റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള അല്ലപ്ര, കുറ്റിപ്പാടം, മാവിന്‍ചുവട് പ്രദേശങ്ങളില്‍ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടംചേരുന്നത് പോലീസ് വിലക്കിയിട്ടുണ്ട്.

 

Back to top button
error: Content is protected !!