എക്സൈസ് വകുപ്പ് കൺട്രോൾ റൂം തുറന്നു.

 

എറണാകുളം: ജില്ലയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവ പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനും നടപടികള്‍ സ്വീകരിയ്ക്കുന്നതിനും 24 മണിയ്ക്കൂര്‍ പ്രവര്‍ത്തിയ്ക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 2021 ജനുവരി 02 വരെ ജില്ലാതലത്തില്‍ ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും താലൂക്ക് തലത്തിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിയ്ക്കും.. ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചുള്ള കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീവ്രയത്‌ന പ്രവര്‍ത്തനം നടത്തുന്നത്.
വ്യാജമദ്യം , മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, വിതരണം, കടത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.

എക്‌സൈസ് വകുപ്പ് , ഫോറസ്റ്റ്, റവന്യൂ, പോലീസ്, ഡ്രഗ്‌സ്, ഫുഡ് & സേഫ്റ്റി എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത പരിശോധനകളാണ് ഈ കാലയളവിൽ നടത്തുന്നത്. രാത്രികാല പട്രോളിംഗ്, വാഹനപരിശോധന എന്നിവയും നടത്താൻ പ്രത്യേക സംഘത്തെ വിന്യസിച്ചു..

24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധന ശക്തമാക്കുകയും, പൊതുജനങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പരാതികളിൽ മിന്നല്‍ പരിശോധന നടത്തുവാനും രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും നിയോഗിച്ചു. വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇത്തരം പരാതികള്‍ അന്വേഷിക്കും.
വനമേഖലയിലും, വ്യാജമദ്യ ഉത്പാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകളും നടത്തും.

ജില്ലയില്‍ മദ്യമയക്കുമരുന്ന് മാഫിയകളെ നിരീക്ഷിയ്ക്കുന്നതിനായി ഷാഡോ എക്‌സൈസ്, എക്‌സൈസ് ഇന്റലിജന്‍സ് എന്നീ വിഭാഗത്തേയും വിന്യസിച്ചു. കൂടാതെ മഫ്തിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചു..
കരുതല്‍ തടങ്കല്‍
മദ്യമയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ മുന്‍കൂര്‍ കസ്റ്റഡിയില്‍ വയ്ക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പരിശോധനകള്‍
മദ്യം മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെപ്പറയുന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എറണാകുളം 04842390657 9447178059 അസി. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), എറണാകുളം 04842397480 9496002867 ജില്ലാ കണ്‍ട്രോള്‍ റൂം 04842390657 9447178059 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം 04842393121 9400069552 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലുവ 04842623655 9400069560 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കൊച്ചി 04842235120 9400069554 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കുന്നത്തുനാട് 04842591203 9400069559 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോതമംഗലം 04852824419 9400069562 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മൂവാറ്റുപുഴ 04852832623 9400069564 എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, എറണാകുളം 04842397480 9400069550 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842443187 9400069557 എക്‌സൈസ് റേഞ്ച് ഓഫീസ്, എറണാകുളം 04842392283 9400069565 എക്‌സൈസ് റേഞ്ച് ഓഫീസ്, തൃപ്പൂണിത്തുറ 04842785060 9400069566എക്‌സൈസ് റേഞ്ച് ഓഫീസ്, മട്ടാഞ്ചേരി 04842221998 9400069567 എക്‌സൈസ് റേഞ്ച് ഓഫീസ്, ഞാറയ്ക്കല്‍ 04842499297 9400069568 എക്‌സൈസ് റേഞ്ച് ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842441280 9400069569 എക്‌സൈസ് റേഞ്ച് ഓഫീസ്, വരാപ്പുഴ 04842511045 9400069570 എക്‌സൈസ് റേഞ്ച് ഓഫീസ്, ആലുവ 04842621089 9400069571, എക്‌സൈസ് റേഞ്ച് ഓഫീസ്, അങ്കമാലി 04842458484 9400069572,എക്‌സൈസ് റേഞ്ച് ഓഫീസ്, കാലടി 04842461326 9400069573,എക്‌സൈസ് റേഞ്ച് ഓഫീസ്, പെരുമ്പാവൂര്‍ 04842590831 9400069574,എക്‌സൈസ് റേഞ്ച് ഓഫീസ്, മാമല 04842786848 9400069575,എക്‌സൈസ് റേഞ്ച് ഓഫീസ്, മൂവാറ്റുപുഴ 04852836717 9400069576, എക്‌സൈസ് റേഞ്ച് ഓഫീസ്, പിറവം 04852241573 9400069577,എക്‌സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം 04852826460 9400069578,എക്‌സൈസ് റേഞ്ച് ഓഫീസ്, കുട്ടമ്പുഴ 04852572861 9400069579.

Back to top button
error: Content is protected !!