കഞ്ചാവും 20 ലിറ്റർ വാഷുമായി യുവാക്കൾ പിടിയിൽ

മൂവാറ്റുപുഴ:  കഞ്ചാവും ചാരായ നിർമ്മിക്കുന്നതിനുള്ള വാഷും വാറ്റ് ഉപകരണങ്ങളുമായി  രണ്ട് യുവാക്കൾ പിടിയിൽ. മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിനീത് രവിയും സംഘവും  നടത്തിയ പരിശോധനയിൽ കടാതി ഭാഗത്തു നിന്നും ചാരായം ഉണ്ടാക്കുന്നതിനായി തയ്യാറാക്കിയ 20 ലിറ്റർ വാഷ്‌ കണ്ടെടുത്തു. പുത്തൻപറമ്പു  ജോബിൻ ജോസഫ് (23) എന്നയാൾക്കെതിരെ കേസ്സെടുത്ത്‌ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു കേസ്സിൽ കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന ഈസ്റ്റ് കടാതി കരയിൽ പാലത്തിങ്കൽ  നൈസാബ് (22) എന്നയാൾക്കെതിരെ കേസ്സെടുത്തു. പല ക്രിമിനൽ കേസ്സുകളിലും ഇയാൾ പ്രതിയാണ് .ഇനിയും കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

Back to top button
error: Content is protected !!