വാര്‍ഡിനോട് അവഗണന; പഞ്ചായത്തോഫിസിനുള്ളില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സത്യഗ്രഹം നടത്തി

പോത്താനിക്കാട്: വികസന കാര്യങ്ങളില്‍ തന്‍റെ വാര്‍ഡിനെ പഞ്ചായത്ത് പ്രസിഡന്‍റ് അവഗണിക്കുകയാണെന്ന് ആരോപിച്ച് പൈങ്ങോട്ടൂര്‍ പഞ്ചായത്തോഫിസിനുള്ളില്‍ മുന്‍ പ്രസിഡന്‍റുകൂടിയായ വാര്‍ഡ് മെമ്പര്‍ സിസി ജെയ്സണ്‍ സത്യഗ്രഹം നടത്തി. തന്‍റെ വാര്‍ഡില്‍ ലഭിക്കേണ്ട മെയിന്‍റനന്‍സ് ഗ്രാന്‍റ് ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഭരണ സമിതി വക മാറ്റി എന്നാണ് സിസിയുടെ ആരോപണം. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച സിസി ജെയ്സണ്‍ യുഡിഎഫി ലെ 6 അംഗങ്ങളുടെ പിന്തുണയില്‍ പ്രസിഡന്‍റായിരുന്നു. 13 അംഗ ഭരണസമിതിയാണിവിടെ. യു.ഡി.എഫ് സ്വന്തന്ത്ര അംഗമായി വിജയിച്ച നിസാര്‍ മുഹമ്മദ് ഒരു വര്‍ഷം മുമ്പ് എല്‍.ഡി.എഫിന് ഒപ്പം ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ സിസി ജെയ്സണ്‍ പുറത്താവുകയായിരുന്നു. തുടര്‍ന്ന് നിസാര്‍ മുഹമ്മദിന്‍റെ പിന്തുണയോടെ എല്‍.ഡി.എഫിലെ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ സീമ സിബി പ്രസിഡന്‍റും, നിസാര്‍ മുഹമ്മദ് വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യുഡിഎഫിന് 5 അംഗങ്ങളാണ് ഇവിടെയുളളത്.

Back to top button
error: Content is protected !!