സംസ്ഥാന ബജറ്റിനെതിരെ മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍

മൂവാറ്റുപുഴ : രണ്ടാം ഊഴം നല്‍കിയ ജനങ്ങള്‍ക്ക് പിണറായി നല്‍കിയ പുതുവത്സര സമ്മാനമാണോ ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് യുഡിഎഫ് സെക്രട്ടറി മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍. യുഡിഎഫ് നിയോജക മണ്ഡലം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ നികുതി ചുമത്തുന്നതിന് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്ന കാര്യത്തില്‍ അസാമാന്യ കഴിവു തെളിയിച്ച ധനമന്ത്രി ബാലഗോപാലന് അവാര്‍ഡു നല്‍കേണ്ടതാണെന്നും ജോണി നെല്ലൂര്‍ പരിഹസിച്ചു. പെട്രോള്‍-ഡീസല്‍ വില്‍പനക്ക് 30 ശതമാനം നികുതിക്ക് പുറമെ രണ്ട് രൂപ കൂടി സെസ് ചുമത്തുന്നതും, ഭൂമിയുടെ ഫെയര്‍ വാല്യു 20 ശതമാനം വര്‍ധിപ്പിക്കുന്നതും ജനങ്ങളെ കുത്തുപാളയെടുപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു. ചെയര്‍മാന്‍ കെ.എം.സലിം അധ്യക്ഷതവഹിച്ചു. മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, കെ.എം. അബ്ദുള്‍ മജീദ്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, കെ.പി. ജോയി, പി.എ. ബഷീര്‍, ബേബി വട്ടക്കുന്നേല്‍, എം.പി. റോയി, റെജി ജോര്‍ജ്, ഷൈസണ്‍ മാങ്ങഴ, ടോമി പാലമല, പായിപ്ര കൃഷ്ണന്‍, മുഹമ്മദ് പനക്കല്‍, മാത്യൂസ് വര്‍ക്കി, എം.എസ്. സുരേന്ദ്രന്‍, ബേബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!