കോതമംഗലം

മുന്‍ മന്ത്രി .വി.വി.രാഘവന്‍ അനുസ്മരണം നടത്തി

കോതമംഗലം: മുതിര്‍ന്ന കമ്മ്യൂണിറ്റ് നേതാവും കൃഷി വകുപ്പ് മന്ത്രിയുമായിരുന്ന വി.വി. രാഘവന്റെ പതിനെട്ടാമത് അനുസ്മരണം അഖിലേന്ത്യാ കിസാന്‍ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. മണ്ഡലം പ്രസിഡന്റ് എം.ഐ. കുര്യാക്കോസ് പതാക ഉയര്‍ത്തി. സി.പി.ഐ. സംസ്ഥാന കട്രോള്‍ കമ്മീഷന്‍ അംഗവും കിസാന്‍ സഭ ജില്ലാ പ്രസിഡന്റുമായ ഇ.കെ ശിവന്‍ അനുസ്മര പ്രഭാഷണം നടത്തി. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി എം.എസ്. അലിയാര്‍, സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം എം.എസ് ജോര്‍ജ്, മണ്ഡലം ട്രഷര്‍ജോയി അറമ്പന്‍ കുടി, ജോയിന്റ് സെക്രട്ടറി നിതിന്‍ കുര്യന്‍, മനോജ് നാരായണന്‍, എല്‍ദോസ് മുണ്ടക്കന്‍ എന്നിവര്‍പ്രസംഗച്ചു.

 

 

 

Back to top button
error: Content is protected !!