നടുക്കര പള്ളിയില്‍ തിരുനാള്‍

ആവോലി: നടുക്കര പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വി. മത്തായി ശ്ലീഹായുടെയും രക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച വൈകിട്ട് 4.30 ന് കൊടിയേറ്റ്, തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് വയ്ക്കല്‍, ആഘോഷമായ പാട്ടു കുര്‍ബാന, സന്ദേശം ഫാ.ഡിബിന്‍ ആലുവശ്ശേരില്‍ വി.സി, ലദീഞ്ഞ്, ഗ്രോട്ടോ കുരിശടിയിലേയ്ക്ക് പ്രദക്ഷിണം, സമാപന പ്രാര്‍ത്ഥന. ഞായറാഴ്ച രാവിലെ 7 ന് വി.കുര്‍ബാന, അമ്പ് എഴുന്നള്ളിക്കല്‍,വൈകിട്ട് 4.30 ന് ആഘോഷമായ പാട്ട് കുര്‍ബാന ഫാ. ആന്റണി ഉരുളിയാനിക്കല്‍ സി.എം.ഐ, സന്ദേശം റവ.ഡോ.സ്റ്റാന്‍ലികുന്നേല്‍ (തൊടുപുഴ ടൗണ്‍ ഫൊറോന വികാരി), ലദീഞ്ഞ്, കാവന കുരിശടിയിലേയ്ക്ക് പ്രദക്ഷിണം, സമാപന പ്രാര്‍ത്ഥന. തിങ്കളാഴ്ച രാവിലെ 6.30 ന് വി. കുര്‍ബാന, സിമിത്തേരി സന്ദര്‍ശനം

Back to top button
error: Content is protected !!