ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ച് എറണാകുളം റൂറല്‍ ജില്ലാ പോലീസ്

മൂവാറ്റുപുഴ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എറണാകുളം റൂറല്‍ ജില്ലാ പോലീസിന്റെ ഡിഐജി കപ്പ് ടൂര്‍ണമെന്റിന്റെ മൂവാറ്റുപുഴ സബ് ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടന എന്നിവരെ പങ്കെടുപ്പിച്ചാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളായ മൂവാറ്റുപുഴ, വാഴക്കുളം, കല്ലൂര്‍ക്കാട്, കോതമംഗലം, പോത്താനിക്കാട്, കുട്ടമ്പുഴ, ഊന്നുകല്‍ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെയും, അതാത് പ്രദേശങ്ങളിലെ യുവാക്കളെയും പങ്കെടുപ്പിച്ചാണ് ടൂര്‍ണമെന്റ് ഒരുക്കിയത്. സബ് ഡിവിഷന്‍ തലത്തില്‍ വിജയികളാകുന്ന ടീമുകള്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. യുവാക്കളെ ലഹരിക്കെതിരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിഐജി കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മൂവാറ്റുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി.കെ അരുണ്‍, സ്റ്റേഷനിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍. സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!