എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി മൂവാറ്റുപുഴക്കാരി.

 

മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി മൂവാറ്റുപുഴക്കാരി മിനാക്ഷി. ആധാര മെഴുത്തുകാരനും സി.പി.എം. പ്രവർത്തകനുമായ തമ്പിയുടെ മകൾ മിനാക്ഷിയാണ് ഇത്തവണത്തെ പ്രായം കുറഞ്ഞ സ്ഥാനാർഥി. മൂവാറ്റുപുഴ നഗരസഭ 20 ആം വാർഡിൽ നിന്നും സി.പി.എം. സ്ഥാനാർഥിയായിട്ടാണ് മിനാക്ഷി ജനവിധി തേടുന്നത്. കോലഞ്ചേരി സെൻ്റ്. പീറ്റേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടി. കഴിഞ്ഞ തവണ പിതാവായ തമ്പി മത്സരിച്ച് പരാജയപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് മിനാക്ഷിക്ക്. 21 വയസ് പൂർത്തിയായപ്പോൾ തന്നെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനായതിൻ്റെ സന്തോഷത്തിലാണ് ഈ യുവ സ്ഥാനാർഥി. യുവജനങ്ങൾ കക്ഷി രാഷ്ട്രീയം മറന്ന് മിനാക്ഷിക്കുവേണ്ടി ചുവരെഴുത്തും പോസ്റ്റർ പ്രചരണവും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഡിജിറ്റൽ പ്രചരണവുമായി കളം നിറഞ്ഞിരിക്കുകയാണ്.

Back to top button
error: Content is protected !!