എറണാകുളം ജില്ലയിൽ നിരോധനാജ്ഞ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടി

മുവാറ്റുപുഴ :എറണാകുളം ജില്ലയിൽ നിരോധനാജ്ഞ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയതായി  ജില്ലാ കളക്ടർ എസ്.സുഹാസ്  അറിയിച്ചു.സിആർപിസി 144  പ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും ,ആളുകൾ കൂട്ടം കൂടാനോ ,സംഘം ചേരാനോ പാടില്ലെന്നും കളക്ടർ അറിയിച്ചു.നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടികൊണ്ട് ഉത്തരവായത്.മെഡിക്കൽ സ്റ്റോറുകൾക്ക് സമയക്രമം ബാധകമല്ലെന്നും ,പലചരക്ക് കടകളും മറ്റ് ആവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ മാത്രമേ തുറക്കൂ

Back to top button
error: Content is protected !!