ജില്ലാ വാർത്തകൾ

ജില്ലയില്‍ ആകെ 28 സ്വീകരണ, വിതരണ കേന്ദ്രങ്ങള്‍.

 

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനും വോട്ടെണ്ണലിനുമായി ജില്ലയിലുള്ളത് ക്രമീകരിച്ചിട്ടുള്ളത് 28 കേന്ദ്രങ്ങള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ക്രമീകരിക്കുന്നത്. കേന്ദ്രങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം.
ഓരോ ബൂത്തിലേക്കും ആവശ്യമായ സാധനങ്ങൾ പ്രത്യേകമായി നേരത്തെ തന്നെ പാക്ക് ചെയ്തിരുന്നു. പോളിങ് സാമഗ്രികൾ സ്വീകരിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക സമയവും അനുവദിച്ചു നൽകിയിട്ടുണ്ട്. വിതരണം നടത്തുന്ന ഉദ്യോഗസ്ഥർ മാസ്ക്, സാനിറ്റൈസർ, കയ്യുറ എന്നിവ നിർബന്ധമായും ധരിക്കണം. വോട്ട് എടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ തിരികെ കൈപറ്റി സ്ട്രോങ്ങ്‌ റൂമുകളിൽ സൂക്ഷിക്കും.

ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ പോളിങ് സാമഗ്രികൾ ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും വിതരണം ചെയ്യുന്നത്. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക കേന്ദ്രങ്ങളും ഉണ്ടാവും.

ജില്ലയിലെ പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍
1. കൊച്ചി കോര്‍പ്പറേഷൻ- മഹാരാജാസ് കോളേജ് ശതാബ്ദി ഓഡിറ്റോറിയം
2. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി – ഗവ.സംസ്കൃത കോളേജ്, തൃപ്പൂണിത്തുറ
3. മൂവാറ്റുപുഴ മുൻസിപ്പാലിറ്റി- മുൻസിപ്പല്‍ ഓഫീസ് മൂവാറ്റുപുഴ
4. കോതമംഗലം മുൻസിപ്പാലിറ്റി- ഗവ. ടൗണ്‍ യു.പി സ്കൂള്‍ കോതമംഗലം
5. പെരുമ്പാവൂര്‍ മുൻസിപ്പാലിറ്റി-മുൻസിപ്പല്‍ ലൈബ്രറി ഹാള്‍, പെരുമ്പാവൂര്‍
6. ആലുവ മുൻസിപ്പാലിറ്റി- ഗവ.ഗേള്‍സ് എച്ച്.എസ്.എസ് ആലുവ
7. കളമശ്ശേരി മുൻസിപ്പാലിറ്റി- മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, കളമശ്ശേരി
8. നോര്‍ത്ത് പറവൂര്‍ മുൻസിപ്പാലിറ്റി- ജി.എച്ച്.എസ്.എസ് നോര്‍ത്ത് പറവൂര്‍
9. അങ്കമാലി മുൻസിപ്പാലിറ്റി- മുൻസിപ്പല്‍ ഓഫീസ്, അങ്കമാലി
10. ഏലൂര്‍ മുൻസിപ്പാലിറ്റി- ഗാര്‍ഡിയൻ ഏഞ്ചല്‍ യു.പി സ്കൂള്‍, മഞ്ഞുമ്മല്‍
11. തൃക്കാക്കര മുൻസിപ്പാലിറ്റി- ഗവ.മോഡല്‍ എഞ്ചിനീയറിങ്ങ് കോളേജ് തൃക്കാക്കര
12. മരട് മുൻസിപ്പാലിറ്റി- ജോര്‍ജ്ജിയൻ പബ്ലിക് സ്കൂള്‍ മരട്
13. പിറവം മുൻസിപ്പാലിറ്റി-എം.കെ.എം ഹൈസ്കൂള്‍, പിറവം
14. കൂത്താട്ടുകുളം മുൻസിപ്പാലിറ്റി-മേരിഗിരി പബ്ലിക് സ്കൂള്‍, കൂത്താട്ടുകുളം
15. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്- ശ്രീനാരായണ എച്ച്.എസ്.എസ് പുല്ലംകുളം
16. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്- യു.സി കോളേജ്, ആലുവ
17. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്- ഡിപോള്‍ കോളേജ് , അങ്കമാലി
18. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്-എം.ജി.എം എച്ച്.എസ്.എസ് കുറുപ്പംപടി
19. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്- സെൻറ്.ജോസഫ് യു.പി സ്കൂള്‍, ചുണങ്ങംവേലി
20. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്- ഭാരത്മാത കോളേജ്, തൃക്കാക്കര
21. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്- രാമവര്‍മ യൂണിയൻ ഹൈ സ്കൂള്‍, ചെറായി
22. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്- എസ്.എൻ.ഡി.പി ഓഡിറ്റോറിയം & എസ്.ഡി.പി.വൈ എച്ച്.എസ്.എസ് പള്ളുരുത്തി
23. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്- മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
24. വടവുകോട് ബ്ലോക്ക് പഞ്ചായത്ത്- സെൻറ്.പീറ്റേഴ്സ് എച്ച്.എസ്.എസ് കോലഞ്ചേരി
25. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്- ബസേലിയസ് പൗലോസ് ഇൻഡോര്‍ സ്റ്റേഡിയം& എം.എ കോളേജ് കോതമംഗലം
26. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്-എം.ടി.എം എച്ച്.എസ്.എസ് പാമ്പാക്കുട
27. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്- സെൻറ്.ഫ്രാൻസിസ് അസീസി യു.പി.എസ് അത്താണി
28 മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്- നിര്‍മല എച്ച്.എസ്.എസ് മൂവാറ്റുപുഴ

Back to top button
error: Content is protected !!
Close