ജില്ലയിൽ കോവിഡ് വ്യാപനം വീണ്ടും ഉയരുന്നു.

എറണാകുളം: ജില്ലയിൽ കോവിഡ് വ്യാപനം വീണ്ടും ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലായിരത്തോളം കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. ക്രിസ്തുമസ് വിപണിയിലെ തിരക്കും കോവിഡ് കേസുകളുടെ എണ്ണം ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം സെക്ടറൽ മജിസ്ട്രേറ്റുമാരെ വീണ്ടും നിയമിച്ചത്.15 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് ജില്ലയിൽ നിയമിച്ചിരിക്കുന്നത്. 15 ഉദ്യോഗസ്ഥരെ റിസർവ്ഡ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കണയന്നൂർ താലൂക്കിൽ മൂന്ന് ഉദ്യോഗസ്ഥരെയും മറ്റ് താലൂക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരുമാണുള്ളത്. പോലീസിൻ്റെ സഹകരണത്തോടെ ആയിരിക്കും മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം. ഫെബ്രുവരി 28 വരെയാണ് നിയമനം. ഈ കാലയളവിൽ ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പ് 21 പ്രകാരമുള്ള അധികാരം അവർക്ക് നൽകിയിട്ടുണ്ട്.

 

Back to top button
error: Content is protected !!