നാട്ടിന്‍പുറം ലൈവ്മാറാടി

കോവിഡ് ടെസ്റ്റിന് രോഗികളെ കൊണ്ടുപോകുവാൻ വാഹനം സജ്ജീകരിച്ച് യൂത്ത് കോൺഗ്രസ് മാറാടി മണ്ഡലം…

 

മൂവാറ്റുപുഴ :കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മാറാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ഓരോ സാധാരണക്കാർക്കും യൂത്ത് കോൺഗ്രസിന്റെ കരുതൽ. കോവിഡ് ടെസ്റ്റിനായി രോഗികളെ എത്തിക്കാനുള്ള വാഹനം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിക്കു താണിവീടൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സാബു ജോൺ, പഞ്ചായത്തു പ്രസിഡന്റ് ഒപി ബേബി, സജി ടി ജേക്കബ്,ഉമ്മർ മക്കാർ, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സമീർ കോണിക്കൽ,ജില്ലാ സെക്രെട്ടറി റിയാസ് താമരപ്പിള്ളി,ജയിൻ ജെയ്സൺ, ഹാബിൻ ഷാജി, ജയിൻ ജെയ്സൺ, അക്ഷയ് റ്റി.റ്റി , ജെറിൻ പൗലോസ്, അജയ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!
Close