പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പായിപ്ര ഗവ യു പി സ്‌കൂളില്‍ തുടക്കമായി

 

മൂവാറ്റുപുഴ :.കുട്ടികളില്‍ പരിസ്ഥിതി അവബോധവും പ്രകൃതി സംരക്ഷണവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനാചരണ പ്രവര്‍ത്തനങ്ങള്‍ പായിപ്ര ഗവ യു പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ മൂവാറ്റുപുഴ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിന്റെ സഹകരണത്തോടെയാണ് സ്‌കൂളില്‍ നടപ്പിലാക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ ഔഷധ ഉദ്യാന നിര്‍മ്മാണം,മധുരവനം പദ്ധതി എന്നിവ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഒപ്പുമരം പദ്ധതി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംസി വിനയന്‍ ഉദ്ഘാടനം ചെയ്തു. സിറ്റിഇ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയശ്രീ പിജി പദ്ധതി വിശദീകരണം നടത്തി. എന്‍ എസ് എസ് കോഡിനേറ്റര്‍ മിനിമോള്‍ കെ പരിസ്ഥിതി സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ് നസീമ സുനില്‍ വൃക്ഷ തൈ വിതരണം നടത്തി. മോട്ടിവേഷണല്‍ ട്രൈനര്‍ കെ എസ് പരീത് കുഞ്ഞ് ,അജിത എ എ ,കെഎം നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!