എസ്ആര്‍വി യുപി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി

കോലഞ്ചേരി : എസ്ആര്‍വി യുപി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് വൃക്ഷത്തൈ നടീല്‍ നടത്തി. വിദ്യാര്‍ത്ഥിനിയായ റിനിറ്റ റോയ്, പിടിഎ പ്രസിഡന്റ് മണിപ്രസാദ് കെ.കെ എന്നിവര്‍ ചേര്‍ന്ന് നടീല്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ അനിയന്‍ പി ജോണ്‍ പോസ്റ്റര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബൈജു കെ.കെ പരിസ്ഥിതി ദിന സംവാദം നയിച്ചു. പ്രമീള കെ, ദിവ്യ ആര്‍, സീന കുര്യാക്കോസ്, രമ്യ ആര്‍ നായര്‍,ആശാ കുര്യാക്കോസ്, എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!