നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിന ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിന ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ സെയില്‍സിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ ചിന്നു ജനാര്‍ദ്ദനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് ടോപ്പറൂം നിര്‍മ്മല സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അമല്‍ പി.വിക്ക് സ്വീകരണവും നല്‍കി. നിര്‍മ്മല അലുമിനിയം അസോസിയേഷന്‍ 88 ബാച്ച് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പെയിന്റിംഗ് മത്സരങ്ങള്‍, ഉപന്യാസ രചനാ മത്സരങ്ങള്‍ എന്നിവയില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഫാദര്‍ ആന്റണി പുത്തന്‍കുളം ഫാദര്‍.ഫ്രാന്‍സിസ് മടുത്തിപ്പറമ്പില്‍, ജെറി തോമസ്, വിനോദ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!