മണ്ണൂര്‍ സെന്റ്. ജോര്‍ജ് പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

മണ്ണൂര്‍: സെന്റ്. ജോര്‍ജ് പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ വിമല സി.വിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വളയംചിറങ്ങര എസ്എസ്‌വി കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ.എം സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നന്മ ബാബു വിദ്യാര്‍ത്ഥികള്‍ക്ക് ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ടസ്റ്റിമാരായ ബിനോയ് പി.വി, വര്‍ഗീസ് എം.വി,സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ രേണുക ടി എന്നിവര്‍ പ്രസംഗിച്ചു. സീഡ് കോഡിനേറ്റര്‍മാരായ ബിന്ദു, ജി മിനിജോസഫ്, ജയ കെ എസ്, സുബിന്‍ എന്‍ എസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

 

Back to top button
error: Content is protected !!