പായിപ്ര സ്‌കൂളില്‍ ഔഷധ ഉദ്യാനം നിര്‍മ്മിച്ച് പരിസ്ഥിതി ദിനാചരണം

മൂവാറ്റുപുഴ: പരിസ്ഥിതി ദിനത്തില്‍ മൂവാറ്റുപുഴ സി പാസ് ടീച്ചര്‍ ട്രെയിനിംഗ് കോളേജിലെ നാഷ്ണല്‍ സര്‍വീസ് സ്‌കീമിന്റെയും, പായിപ്ര സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സ്‌കൂളില്‍ ഔഷധ ഉദ്യാനം ഒരുക്കി പരിസ്ഥിതി ദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ ഔഷധ സസ്യങ്ങള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.എ റഹീമ ബീവി അധ്യക്ഷത വഹിച്ചു. നാഷ്ണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ പൗസി വി.എ , സ്റ്റാഫ് ഉപദേശക ഗംഗ പി.എസ് എന്നിവര്‍ പ്രസംഗിച്ചു.സി പാസ് കോളേജിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഓരോ ക്ലാസിലും പരിസ്ഥിതി മലിനീകരണം കാരണങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ പ്രവര്‍ത്തന പാക്കേജുകള്‍ തയ്യാറാക്കി. മരം നടീല്‍, ചോളം കൃഷിയില്‍ കള പറിയ്ക്കല്‍, പോസ്റ്റര്‍ നിര്‍മ്മാണ മത്സരം എന്നിവയും സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റര്‍ അജിത രാജ്, കെ എം നൗഫല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!