കഥയരങ്ങും പാട്ടരങ്ങുമൊരുക്കി വിവേകാനന്ദയില്‍ പ്രവേശനോത്സവം

മൂവാറ്റുപുഴ: കുട്ടികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്നൊരുക്കിയ കഥയരങ്ങും പാട്ടരങ്ങും കളിയരങ്ങുമായി വിവേകാനന്ദയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ. ജി.അനില്‍ കുമാര്‍ പ്രവേശനോത്സവ സന്ദേശം നല്‍കി. വിദ്യാലയ സെക്രട്ടറി കെ. കെ. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമിക വിഭാഗം ഡയറക്ടര്‍ എന്‍.സി വിജയകുമാര്‍ കൂത്താട്ടുകുളം മുഖ്യപ്രഭാഷണം നടത്തി. വിമുക്തി ക്ലബ്ബിന്റെ ബ്രോഷര്‍ പ്രകാശനം എക്സൈസ് ഓഫീസര്‍ അജയകുമാര്‍ നിര്‍വഹിച്ചു. പ്രധാനധ്യാപിക ആര്‍. അനിത, വിദ്യാലയ സമിതി സെക്രട്ടറി ശ്രീ അജയന്‍ കൊമ്പനാല്‍,കായിക വിഭാഗം പരിശീലനമേധാവി ജെയ്‌സണ്‍ ,വാര്‍ഡ് കൗണ്‍സിലര്‍ അമല്‍ ബാബു, പി.റ്റി.എ.വൈസ് പ്രസിഡന്റ് ശ്രീപതി, മാതൃ സമിതി പ്രസിഡന്റ് ശ്രീജ, ആശ എസ് .നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വി.വി.ആശ, ഷീജ, അമ്മു ആശ എസ്.നായര്‍, ബുള്‍ ബുള്‍ വിഭാഗം കുട്ടികള്‍ എന്നിവര്‍ വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു

 

Back to top button
error: Content is protected !!