കളിയും ചിരിയുമായി അങ്കണവാടികളില്‍ പ്രവേശനോത്സവം

മൂവാറ്റുപുഴ: കളിയും ചിരിയുമായി അങ്കണവാടികളില്‍ പ്രവേശനോത്സവം. ഈ അധ്യായന വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവം ചിരി കിലുക്കം എന്ന പേരിലാണ് സംസ്ഥാനൊട്ടാകെ വര്‍ണാഭമായി ആഘോഷിച്ചത്. മെയ് 30ന് നടത്താന്‍ തീരുമാനിച്ചിരുന്ന അങ്കണവാടി പ്രവേശനോത്സവം അതിതീവ്ര മഴയുടെ പശ്ചാതലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. മൂവാറ്റുപുഴ ബ്ലോക്കില്‍ വനിത ശിശു വികസന വകുപ്പിന് കീഴിലെ 176 അങ്കണവാടികളിലും പ്രവേശനോത്സവം നടന്നു.

ജനപ്രതിനിധികള്‍ അങ്കണവാടി ടീച്ചര്‍, രക്ഷിതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ അങ്കണവാടികളില്‍ വര്‍ണ കടലാസ് കൊണ്ടും ബലൂണുകള്‍ കൊണ്ടും അലങ്കരിച്ചും കുട്ടികള്‍ക്ക് പൂക്കളും തൊപ്പിയും മധുര പലഹാരങ്ങളും സമ്മാനങ്ങളും നല്‍കിയാണ് സ്വീകരിച്ചത്. വിവിധ സ്ഥലങ്ങളില്‍ ജനപ്രതിനിധികളും പൗരപ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രവേശനോത്സവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പായിപ്ര പഞ്ചായത്ത് നാലാം വാര്‍ഡിലെ മുളവൂര്‍ പിഒ ജംഗ്ഷന്‍ 60-മത് നമ്പര്‍ അങ്കണവാടിയില്‍ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇ.എം ഷാജി അധ്യക്ഷനായി. അങ്കണവാടി വര്‍ക്കര്‍ പി.എം മിനിമോള്‍, ഹെല്‍പ്പര്‍ സല്‍മാ ബീവി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!