രണ്ടാർ എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

മൂവാറ്റുപുഴ: രണ്ടാർ എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2024 – 25 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജര്‍ കെ.എം. മൂസ ഹാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ‘രക്ഷിതാക്കളോട് സ്‌നേഹപൂര്‍വ്വം’ എന്ന വിഷയത്തില്‍ മാഹിന്‍ കെ അലിയാര്‍ ക്ലാസ്സ് നയിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍, മെമ്പര്‍, പ്രിന്‍സിപ്പല്‍, വാര്‍ഡ് മെമ്പര്‍, പ്രോഗ്രാം കോഡിനേറ്റര്‍, സഹോദരസ്ഥാപനങ്ങളിലെ മേധാവികള്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് വണ്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു

Back to top button
error: Content is protected !!