പല്ലാരിമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവം

പല്ലാരിമംഗലം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനോത്സവം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് നവാഗതരെ സ്വീകരിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സീനത്ത് മൈതീന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിസാമോള്‍ ഇസ്മയില്‍ എന്നിവര്‍ പ്രതിഭകളെ ആദരിച്ചു. പിടിഎ പ്രസിഡന്റ് എന്‍ എസ് ഷിജീബ്, വൈസ് പ്രസിഡന്റ് ഒ ഇ കരിം, എസ്എംസി ചെയര്‍മാന്‍ എം പി ഷെമീര്‍, എല്‍ദോസ് ലോമി, ഷരീഫ റഷീദ്, പ്രിന്‍സിപ്പാള്‍മാരായ രജനി കൃഷ്ണന്‍, സുനിത രമേശ് ഹെഡ്മാസ്റ്റര്‍ പി എന്‍ സജിമോന്‍, സീനിയര്‍ അസിസ്റ്റന്റ് മനോശാന്തി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!