പല്ലാരിമംഗലം സ്‌പെഷ്യല്‍ ട്രെയിനിംഗ് സെന്ററില്‍ പ്രവേശനോത്സവം

പല്ലാരിമംഗലം: സമഗ്രശിക്ഷാ കേരളം കോതമംഗലം ബിആര്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പല്ലാരിമംഗലം സ്‌പെഷ്യല്‍ ട്രെയിനിംഗ് സെന്ററിലെ 2024 – 25 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.എന്‍ സജിമോന്‍ അധ്യക്ഷത വഹിച്ചു. ബിആര്‍സി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ ഷിബി പോള്‍, എസ് ലേഖ, റിന്‍സി ജോര്‍ജ്, എസ്ടിസി വിദ്യാഭ്യാസ വോളന്റിയര്‍ ടി എസ് സഫീന എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് ഭാഷാപരമായി പ്രത്യേക പരിശീലനം നല്‍കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പ് എസ്ടിസികൊണ്ട് ലക്ഷ്യമിടുന്നത്.

 

Back to top button
error: Content is protected !!