മണ്ണൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം

മണ്ണൂര്‍: എന്‍എസ്എസ് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി സീനിയര്‍ അസിസ്റ്റന്റ് സുസ്മിത നായരുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും റിട്ട. അധ്യാപകനുമായ കെ.എം ഹസ്സന്‍ പ്രവേശനോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പായിപ്ര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. തൃക്കളത്തൂര്‍ എന്‍എസ്എസ് കരയോഗം സെക്രട്ടറി വി.കെ പ്രകാശ് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ സുകന്യ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കി. ജിതേന്ദ്രന്‍ എസ്. മംഗലത്ത്, ശ്രീലത കെ.സി, അജിതകുമാരി കെ, ജിതിന്‍ തുടിതാളം, സുരേന്ദ്രന്‍ സി.എന്‍, എസ്. ഗോപകുമാര്‍, നീതു അശോകന്‍, രാഗേന്ദു കെ.രാജ്, സ്‌കൂള്‍ അധ്യാപിക എ.ഇ. ഷെമീദ, സ്റ്റാഫ് സെക്രട്ടറി അനിത ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!