ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം

വാഴക്കുളം: ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. മഞ്ഞള്ളൂര്‍ പഞ്ചായത്തംഗം പി.എസ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഠന വിഷയങ്ങളില്‍ എ പ്ലസ് നേടുക എന്നതിലുപരി സമസ്ത മേഖലകളിലും അടിസ്ഥാനപരമായ അറിവു നേടലാകണം വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടേണ്ടതെന്ന് പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ ജോയെല്‍ നെല്ലിക്കുന്നേല്‍ പ്രവേശന ദിന സന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ ഷാജി വര്‍ഗീസ്, അധ്യാപകന്‍ ഫാ. ബിനു ഇലഞ്ഞേടത്ത്,പിറ്റിഎ പ്രതിനിധികളായ മനോജ് ഭാസ്‌കരന്‍, ലില്ലി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയതായി സ്‌കൂളിലേക്കെത്തിയ കുട്ടികള്‍ക്ക് ദീപം തെളിച്ചു നല്‍കി. എല്ലാവര്‍ക്കും മധുര പലഹാരം വിതരണവും നടത്തി.

Back to top button
error: Content is protected !!