എന്റെ നാട് മെഡിഹെല്‍പ്പ് സഹായപദ്ധതി ഉദ്ഘാടനം ചെയ്തു.

 

കോതമംഗലം: എന്റെ നാട് ജനകീയകൂട്ടായ്മ നിര്‍ദ്ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുന്നതിനു വേണ്ടി മെഡിഹെല്‍പ്പ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഹൃദ് രോഗം, ക്യാന്‍സര്‍, വൃക്കസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ അസുഖമുളളവര്‍ക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. പ്രതിമാസം 1000 രൂപയുടെ മരുന്ന് വാങ്ങുന്നതിനുളള സഹായമാണ് നല്‍കുന്നത്. എന്റെ നാട് മെഡിക്കല്‍ ഷോപ്പുകള്‍ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മെഡിഹെല്‍പ്പ് പദ്ധതിയുടെ ഉദ്ഘാടനം ചെയര്‍മാന്‍ ഷിബു തെക്കുംപുറം നിര്‍വ്വഹിച്ചു. ഹൈപ്പവര്‍ കമ്മറ്റിയംഗം ജോര്‍ജ്ജ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. കെന്നഡി പീറ്റര്‍, സോമന്‍ പി.എ., പി. പ്രകാശ്, ജോഷി പൊട്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!