എന്റെ നാട് എന്റെ ഗ്രാമം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

മൂവാറ്റുപുഴ: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ എന്റെ നാട് എന്റെ ഗ്രാമം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലവും വീടും നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് എന്റെ നാട് എന്റെ ഗ്രാമം. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം പാംക്കോട്ടില്‍ പുഷ്പ പ്രേമനും കുടുംബത്തിനും മുന്‍. മന്ത്രി ടി.യു. കുരുവിള കൈമാറി നിര്‍വ്വഹിച്ചു. എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. മുത്തംകുഴി തോട്ടത്തികാവ് ഭഗവതി ക്ഷേത്രത്തിനു സമീപം 4 സെന്റ് സ്ഥലവും വീടുമാണ് ഇവര്‍ക്ക് നല്‍കിയത്. സുരക്ഷിതഭവനം പദ്ധതിയുടെ 25-ാംമത് വീടാണ് പണിപൂര്‍ത്തീകരിച്ച് നല്‍കിയത്. 10 വര്‍ഷം മുന്‍പ് അപകടത്തില്‍ മരണപ്പെട്ട പ്രേംകുമാറിന്റെ വിധവയായ ഭാര്യ പുഷ്പയും ഏഴാം ക്ലാസ്സിലും പാരാമെഡിക്കലിനും പഠിക്കുന്ന മക്കളും, വിധവയായ വൃദ്ധമാതാവും ഉള്‍പ്പെടുന്ന കുടുംബം വര്‍ഷങ്ങളായി പുറമ്പോക്കിലുള്ള അടച്ചുറപ്പില്ലാത്ത ഷെഡിലാണ് താമസിച്ചിരുന്നത്. ഈ ദുരവസ്ഥ നേരില്‍ കണ്ട എന്റെ നാട് ജനകീയ കൂട്ടായ്മ എന്റെ നാട് എന്റെ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. ജോര്‍ജ്ജ് അമ്പാട്ട്, സി.കെ. സത്യന്‍, ജോര്‍ജ്ജ് കുര്യപ്പ്, സോമന്‍ പി. എ., സി. ജെ. എല്‍ദോസ്, കെന്നഡി പീറ്റര്‍, നോബിള്‍ ജോസഫ്, സാജു മാത്യു, ജെസ്സി സാജു, എല്‍ദോസ് മൂലേക്കുടി, ജോസ് കൈതക്കന്‍, ജോര്‍ജ്ജ് എടപ്പാറ, സാബു പി. പോലിയേക്കുടി, സിബി എല്‍ദോസ്, ബിജി ഷിബു, ജോഷി പൊട്ടയ്ക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!