എന്റെ നാട് എഡ്യുകെയര്‍ അവാര്‍ഡ് വിതരണവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

കോതമംഗലം: കഴിഞ്ഞ ഏഴ് വര്‍ഷമായി മുടങ്ങാതെ നടന്നു വരുന്ന എന്റെ നാട് എഡ്യുകെയര്‍ അവാര്‍ഡും, പ്രതിഭാ സംഗമവും അഭിനന്ദനാര്‍ഹമെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എം.പി ജോസഫ് ഐഎഎസ്. കോതമംഗലം നിയോജക മണ്ഡലത്തിലെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെയും, മികവ് പുലര്‍ത്തിയ സ്‌കൂളുകളെയും ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരം മിയ ജോര്‍ജ്ജ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ കോതമംഗലം നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് വാങ്ങിയ മുഴുവന്‍ കൂട്ടികളെയും ആദരിച്ചു. വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട എയ്ഡഡ്, അണ്‍ എയ്ഡഡ് ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. എസ്എസ്എല്‍സിക്ക് ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ വിദ്യാലയമായി സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.മാര്‍ ഏലിയാസ് എച്ച് എസ് കോട്ടപ്പടിയാണ് പ്ലസ്ടുവിന് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാലയം.ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ഒരുക്കിയ സ്‌കൂള്‍ ശോഭന പബ്ലിക് സ്‌കൂള്‍, ഏറ്റവും മികച്ച കായിക വിദ്യാലയം ( മില്‍ഖാ സിംഗ് അവാര്‍ഡ്)- മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ കരസ്ഥമാക്കി. എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുപുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. കെ.എം. കുര്യാക്കോസ്, ഡാമി പോള്‍, ബിജി ഷിബു, സി.കെ. സത്യന്‍, ജോഷി പൊട്ടയ്ക്കല്‍,കെ.പി. കുര്യാക്കോസ്, ജോര്‍ജ് അമ്പാട്ട്, സി.ജെ.എല്‍ദോസ് , പി.എ.പാദുഷ, ജോഷി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു

Back to top button
error: Content is protected !!