പാലീയേറ്റീവ് ദിനാചരണവും 5-ാം വാര്‍ഷികവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും നാളെ

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍&പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന്റെ 5- മത് വാര്‍ഷികാഘോഷവും പാലിയേറ്റീവ് ദിനാചരണവും നാളെ (15/01/2021) വൈകിട്ട് 3 മണിക്ക് കോഴിപ്പിള്ളി ബൈപ്പാസിലുള്ള എന്റെ നാട് മൈതാനിയില്‍ വച്ച് നടത്തുന്നു. റവ.ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ശ്രീ.ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ദിനാചരണം ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും.

Back to top button
error: Content is protected !!