ഊര്‍ജ സംരക്ഷണം: സെമിനാര്‍ നടത്തി

മൂവാറ്റുപുഴ: കദളിക്കാട് നാഷ്ണല്‍ റീഡിംഗ് ക്ലബ്ബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഊര്‍ജ സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഐ വി ദാസ് അനു സ്മരണവും പ്രതിഭകളെ ആദരിക്കലും നടത്തി. മഞ്ഞള്ളൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാസ്മിന്റെജി ഉദ്ഘാടനം നിര്‍വ്വഹിച്ചു വാര്‍ഡ് മെമ്പര്‍ അനിത റെജി മുഖ്യ പ്രഭാക്ഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജയ ജോര്‍ജ് ഐ വി ദാസ് അനുസ്മരണ പ്രഭാക്ഷണവും പ്രതിഭകളെ ആദരിക്കലും നിര്‍വ്വഹിച്ചു. ലൈബ്രറി സെക്രട്ടറി ഇ കെ സുരേഷ്, പി എസ്. സാബു , ഷാജു ജെയിംസ്, കെ എന്‍ സോമന്‍ ,ജോളി മാത്യൂ, ലൈബ്രേറിയന്‍ റാണി സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇ എം സി റിസോഴ്‌സ് പേഴ്‌സണ്‍ സിബി പുരയിടം ക്ലാസ്സ് നയിച്ചു.

 

Back to top button
error: Content is protected !!