പി.എം.ജി.എസ്.വൈ- ഫേസ്-3: മൂവാറ്റുപുഴ, കോതമംഗലം ബ്ലോക്കുകളിലെ 4 റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലത്തിലെ 4 റോഡുകള്‍ ഉള്‍പ്പെടെ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ 18 റോഡുകള്‍ക്ക് പി.എം.ജി.എസ്.വൈ ഫേസ്-3 പദ്ധതിയില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി. ഇത് സംബന്ധിച്ച് കെ.എസ്.ആര്‍.ആര്‍.ഡി.എ ചീഫ് എന്‍ജിനീയര്‍ ജൂലൈ 20ന് ഉത്തരവ് പുറപ്പെടുവിച്ചു. പാര്‍ലമെന്റ് മണ്ഡലത്തിലാകെ 99.316 കി.മി. നീളം വരുന്ന 18 റോഡുകള്‍ക്ക് 76 കോടി 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 09.08.2023 നാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട് അവസാന തീയതി. ടെന്‍ഡര്‍ നടപടികള്‍ ആഗസ്ത് മാസത്തില്‍ പൂര്‍ത്തിയാക്കി സെപ്തംബര്‍ പകുതിയോടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. മണ്ഡലത്തിലെ സുപ്രധാന പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന ഗ്രാമീണ റോഡുകള്‍ വികസന രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമായിത്തീരും. അഞ്ച് വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ക്കുള്‍പ്പെടെയാണ് ഈ റോഡുകള്‍ക്ക് തുക വകയിരുത്തിയിരിക്കുന്നത്.

കോതമംഗലം ബ്ലോക്കിലെ പരീക്കണ്ണിമങ്ങാട്ടുപ്പടി-സ്റ്റേഡിയം- ഉപ്പുകളം-ചിറമേല്‍പ്പടി-പൈമറ്റം-മുളമാരിച്ചിറ റോഡ് 4.486 കിമി, 3.75 കോടി രൂപ, 2. കരിങ്ങാട്ടുംഞ്ഞാല്‍- എറമ്പ്ര- മൈലൂര്‍- അയിരൂര്‍ത്തടം-ഒലിക്കാട്ടുപടി- സംഗമംകവല-ആന്റണി കവല-കടുംപിടി റോഡ്, 8.012 കി.മി., 6.08 കോടി, മൂവാറ്റപുഴ ബ്ലോക്കിലെ 3. ആയവന- ആവോലി പഞ്ചായത്തിലെ 1. കാരിമറ്റം- ആവോലി രണ്ടാര്‍ റോഡ്, 6.1 കി.മീ,3.57 കോടി. രൂപ 4. കുരുക്കുന്നുപുരം- ഈസ്റ്റ് മാറാടി- ആരക്കുഴ- മൂഴി- റോഡ്, 3.393 കിമി, 2.42 കോടി രൂപ. എന്നീ 4 റോഡുകള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

Back to top button
error: Content is protected !!