വംശനാശ ഭീഷണി നേരിടുന്ന പൊന്നുടുമ്പിനെ മണ്ണത്തൂരിൽ കണ്ടെത്തി.

 

മൂവാറ്റുപുഴന്യൂസ്.ഇൻ:-വംശനാശ ഭീഷണി നേരിടുന്ന പൊന്നുടുമ്പിനെ തിരുമാറാടി മണ്ണത്തൂരിൽ കണ്ടെത്തി. മണ്ണത്തൂർ കുഴിക്കാട്ടുകുന്ന് കുമ്പളവേലിൽ രാജുവിൻ്റെ വീട്ടുവളപ്പിലാണ്
ഉടുമ്പിനെ കണ്ടെത്തിയത്. രാജുവിൻ്റെ മകൾ അപർണയാണ് ഉടുമ്പിനെ സംരക്ഷിച്ചത്
സ്വര്‍ണ നിറത്തോടുകൂടിയ പൊട്ടുകള്‍ ദേഹമാസകലം ഉള്ളതിനാലാണ് പൊന്നുടുമ്പ് എന്ന് അറിയപ്പെടുന്നത്.
( Varanus bengaleness
എന്നാണ് ശാസ്ത്രീയനാമം) ഗ്രാമപഞ്ചായത്തംഗം നേവിൻ ജോർജ് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.തുടർന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം രാജുവിൻ്റെ
വീടിന് സമീപത്തെ പൊന്തക്കാട്ടിൽ ഉടുമ്പിനെ തുറന്നുവിട്ടു.വംശനാശ ഭീഷണിയെതുടര്‍ന്ന് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയുമാണ് പൊന്നുടുമ്പ്.

Back to top button
error: Content is protected !!