റോഡ് ശുചീകരണം നടത്തി ഏനാനല്ലൂര്‍ റസിഡന്‍സ് അസോസിയേഷന്‍

ഏനാനല്ലൂര്‍: റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റോഡ് ശുചീകരണം നടത്തി. ഏനാനല്ലൂര്‍ ഷാപ്പുംപടി മുതല്‍ ഹൈവേറോഡ് വരെയുള്ള ഒന്നേകാല്‍ കിലോമീറ്റര്‍ റോഡാണ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശുചീകരച്ചത്. അസോസിയേഷന്റെ പ്രസിഡന്റ് എം.സി പൗലോസ് മങ്കുത്തെല്‍ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രഹന സോബിന്‍, അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഇമ്മാനുവല്‍ പാലക്കുഴി, സെക്രട്ടറി മനോജ് വെള്ളക്കാക്കുടിയില്‍, ട്രഷറര്‍ ബോജി റെജി, കമ്മറ്റി അംഗങ്ങളായ കെ.കെ സുനില്‍, സാബു തടത്തില്‍, പി.എം മധു, സന്തോഷ് പിച്ചാട്ട്, ഗിരിജ വിശ്വനാഥന്‍, റാണി സൈജു തടത്തില്‍, ഷൈനി ഇമ്മാനുവല്‍, ഇആര്‍ഐ അംഗങ്ങളായ ഷീല, സുകുമാരി, പുല്ലുവെട്ട് മെഷീന്‍ പ്രവര്‍ത്തിപ്പിച്ച പ്രദീപ്, കണ്ണന്‍ മാലിക്കുന്നേല്‍, കെ.കെ വിനോദ് കിഴക്കേക്കര, ബിബിന്‍ വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!