ഉപയോഗ ശൂന്യമായവ ഒഴിവാക്കും: മാലിന്യ മുക്തമാകാന്‍ പായിപ്ര

 

 

മൂവാറ്റുപുഴ: ഉപയോഗ ശൂന്യമായ വസ്തുക്കളെ പൂര്‍ണമായും ഒഴിവാക്കി മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷവുമായി പായിപ്ര ഗ്രാമപഞ്ചായത്ത്. ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കലാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ 2.30ന് പേഴയ്ക്കാപ്പിള്ളി കെ.വൈ.എസ്. ഓഡിറ്റോറിയത്തില്‍ ആലോചനായോഗം നടക്കും. രാഷ്ട്രിയ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സംബന്ധിക്കുന്ന യോഗം ഡീന്‍ കുര്യക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.

ഇലക്ട്രിക്കല്‍ , ഇലക്രേ്ടാണിക്‌സ് , വിവിധ തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍, ഇ വേസ്റ്റ്, വിവിധ ബള്‍ബുകള്‍, ചെരുപ്പുകള്‍, തുണികള്‍ റബര്‍ തോട്ടങ്ങളിലെ ഷേഡുകളടക്കം ഉപയോഗശൂന്യമായ വസ്തുക്കള്‍ പഞ്ചായത്തില്‍ നിന്നും നീക്കം ചെയ്യുകയാണ് ഉദ്ദേശം.

നാപ്കിന്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവ സ്വന്തമായി നശിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും വരും വര്‍ഷത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കും. കുടുംബശ്രീ സിഡിഎസുകള്‍, അംഗന്‍വാടികള്‍ , വിവിധ യുവജന പ്രസ്ഥാനങ്ങള്‍, സമുദായ സംഘടനകള്‍, ആശാ വര്‍ക്കര്‍മാര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ , രാഷ്ട്രീയ സാമൂഹിക സംഘടനകള്‍, ക്ലബുകള്‍, ലൈബ്രറികള്‍ തുടങ്ങി എല്ലാവരുടേയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

Back to top button
error: Content is protected !!