ട്രാഫിക് പോലീസിന് കുടകള്‍ സംഭാവന ചെയ്ത് എമേര്‍ജ് ബിസിനസ് ഫോറം

കോതമംഗലം: പോലീസുമായി സഹകരിച് എമേര്‍ജ് ബിസിനസ് ഫോറം സാമൂഹിക പ്രതിബദ്ധത പരിപാടി സംഘടിപ്പിച്ചു. എമേര്‍ജ് ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോതമംഗലം ട്രാഫിക് പോലീസിന് കുടകള്‍ സംഭാവന ചെയ്തു. സിഇഒ ബിമല്‍ പ്രകാശില്‍ നിന്നും കോതമംഗലം സിഐ ഷാജു കുടകള്‍ ഏറ്റുവാങ്ങി. എമേര്‍ജിന്റെ നിലവിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രതികൂല കാലാവസ്ഥയില്‍ ജോലി സമയത്ത് ട്രാഫിക് പോലീസിന്റെ സൗകര്യവും, കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി കുടകള്‍ സംഭാവന ചെയ്തത്. എമേര്‍ജ് ഡയറക്ടര്‍ ഡോ.വിജിത്ത് നങ്ങേലില്‍, എമേര്‍ജ് റോയല്‍സ് കോതമംഗലം പ്രസിഡന്റ് സോമശേഖരന്‍ നായര്‍, വൈസ് പ്രസിഡന്റ് ബിജോ, ലിസ് ജോസഫ്, ടോം ജെയിംസ്, എല്‍ദോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!