പൂര പ്രേമികളുടെ ആവേശമായിരുന്ന തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 

മൂവാറ്റുപുഴ:കേ​ര​ള​ത്തി​ലെ പൂ​ര പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ഗ​ജ​വീ​ര​ൻ മം​ഗ​ലാം​കു​ന്ന് ക​ർ​ണ​ൻ ച​രി​ഞ്ഞു. 57 വ​യ​സ് പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ഇന്ന് പു​ല​ർ​ച്ചെയായിരുന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​സ്കാ​രം ഇ​ന്ന് വാ​ള​യാ​ര്‍ വ​ന​ത്തി​ല്‍ ന​ട​ക്കും.മം​ഗ​ലാം​കു​ന്ന് പ​ര​മേ​ശ്വ​ര​ൻ, ഹ​രി​ദാ​സ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള ഗ​ജ​വീ​ര​നാ​ണു ക​ർ​ണ​ൻ 2019 മാ​ര്‍​ച്ചി​ലാ​ണ് മം​ഗ​ലാം​കു​ന്ന് ക​ര്‍​ണ​ന്‍ അ​വ​സാ​ന​മാ​യി ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ്രാ​യാ​ധി​ക്യ​ത്തി​ന്‍റെ​താ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കു​റ​ച്ചു​കാ​ല​മാ​യി ആ​ന​യെ അ​ല​ട്ടി​യി​രു​ന്നു.സി​നി​മ താ​ര​ങ്ങ​ളു​ടേ​തു പോ​ലെ സം​സ്ഥാ​ന​ത്തു ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ള്ള ഗ​ജ​വീ​ര​നാ​ണി​ത്. തൃ​ശൂ​ർ പൂ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​നി​ര ഉ​ത്സ​വ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ത​ല​യെ​ടു​പ്പു മ​ത്സ​ര വേ​ദി​ക​ളി​ലും നി​ര​വ​ധി ത​വ​ണ വി​ജ​യി​ച്ചു.1963ല്‍ ബിഹാറിലായിരുന്നു ജനനം. 1991 ല്‍ വാരണാസിയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തിലേക്കെത്തുന്നത്. കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്ബോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്.

Back to top button
error: Content is protected !!