ചാത്തമറ്റത്ത് വീണ്ടും കാട്ടാന ശല്ല്യം. കര്‍ഷകര്‍ ഭയാശങ്കയില്‍

പോത്താനിക്കാട്: ചാത്തമറ്റത്ത് വീണ്ടും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. അനില്‍ കല്ലട, കുട്ടിയച്ചന്‍ കല്ലട, എന്നിവരുടെ കൃഷികളാണ് ഏറ്റവും ഒടുവില്‍ നശിപ്പിച്ചത്. വാഴ, ചേന, കമുക്, ആഞ്ഞിലി തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടി മെതിച്ചത്. ഒരു മാസം മുമ്പും ഇതേ പുരയിടത്തില്‍ ആനയുടെ വിളയാട്ടം നടന്നിരുന്നു.

കഴിഞ്ഞ 2 മാസമായി ചാത്തമറ്റം, ഒറ്റക്കണ്ടം, പൊത്തന്‍ചീനി, കടവൂര്‍ വെട്ടിക്കലോലി, മുള്ളരിങ്ങാട്, പാച്ചേറ്റി, അള്ളുങ്കല്‍, ചുള്ളിക്കണ്ടം പ്രദേശങ്ങളിലൂടെ വിലസുന്ന ഒറ്റയാനാണ് കര്‍ഷകര്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നത്. ഈ മേഖലകളിലെ ഏക്കര്‍ കണക്കിന് കൃഷികള്‍ ഇതിനോടകം ആന നശിപ്പിച്ചു.
കര്‍ഷക ദ്രോഹിയായ ഈ കാട്ടാനയെ എത്രയും വേഗം നാടുകടത്തി പുയംകുട്ടി ഉള്‍വനത്തിലേക്ക് കടത്തിവിടണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കര്‍ഷകരുടെ ഈ ആവശ്യത്തിന് വനപാലകര്‍ വേണ്ടത്ര ഗൗരവം കാണുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.

 

Back to top button
error: Content is protected !!