തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി

എറണാകുളം: കോവിഡ് രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയഘോഷ യാത്രകള്‍, പ്രകടനങ്ങൾ എന്നിവ നിരോധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടു. നിരോധനം മറികടന്ന് ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.
ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ നടപടി ഗൗരവമായി കാണുകയും അച്ചടക്കനടപടികൾ സ്വീകരിക്കും ചെയ്യും. തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാര്‍ത്ഥിയോ സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധിയോ വിജയ സർട്ടിഫിക്കറ്റ് സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട വരണാധികാരി മുമ്പാകെ എത്തുമ്പോൾ പരമാവധി രണ്ട് പേർ മാത്രമാണ് ഒപ്പമുണ്ടാകാവൂ.

Back to top button
error: Content is protected !!